ഗുവാഹത്തി: ആസമിലെ ശക്തമായ പ്രളയത്തില്‍ 12 മരിച്ചു. 24 മണിക്കൂറിനിടെയാണ് നാലു കുട്ടികളടക്കം 12 പേര്‍ മരിച്ചത്. ശക്തമായ പ്രളയത്തിലുപരി പലയിടങ്ങളിലും മണ്ണിടിച്ചിലും ഉണ്ടാകുന്നു. മണ്ണിടിച്ചില്‍ ഉണ്ടാകുന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
മരണപ്പെട്ടവരില്‍ നാലു പേര്‍ ഹോജെ ജില്ലയില്‍ നിന്നും ബാര്‍പ്പെട്ട, നാല്‍ബാരി ജില്ലകളില്‍ നിന്ന് മൂന്നു പേര്‍ വീതവും കാംരൂപില്‍ നിന്നുള്ള രണ്ടു പേരുമാണ് മരണപ്പെട്ടത്. 32 ജില്ലകളിലെ 54.7 ലക്ഷം പേരെ പ്രളയം ബാധിച്ചതായി ദ്രുതകര്‍മസേന പറഞ്ഞു. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും 2.71 ലക്ഷം പേരെ ഇതിനകം ദുരിതാശ്വാസ ക്യാംപില്‍ എത്തിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
#WATCH | Fire & Emergency Services, Assam, spur to action as the flood situation worsens in Chirang district. (22.06)#AssamFloods pic.twitter.com/VQ4C6q5mSu
— ANI (@ANI) June 22, 2022