കുന്ദമംഗലം: അഞ്ച് റോഡുകളുടെ സംഗമ സ്ഥാനമായ പെരിങ്ങളം ജംഗ്ഷനില്‍ ബൈപാസ് നിര്‍മ്മാണത്തിന് പദ്ധതി. കുന്ദമംഗലം, സി.ഡബ്ല്യു.ആര്‍.ഡി.എം, കുറ്റിക്കാട്ടൂര്‍, ചെത്തുകടവ്, വരട്ട്യാക്ക് എന്നിവിടങ്ങളില്‍നിന്നുള്ള റോഡുകള്‍ പരിഷ്‌കരിച്ചതോടെ പെരിങ്ങളം ജംഗ്ഷനില്‍ ഉണ്ടായ ഗതാഗതക്കുരുക്കിന് പരിഹാരമായി ഒരു റിംഗ് റോഡ് നിര്‍മ്മിക്കുന്നതിനുള്ള പദ്ധതിയാണ് ആവിഷ്‌കരിക്കുന്നത്.
വീതി കുറഞ്ഞ പെരിങ്ങളം ടൗണ്‍ നവീകരണവും റിംഗ് റോഡ് നിര്‍മാണവും നടത്തുന്നതിനുള്ള പരിശോധനകള്‍ക്കായി പി.ടി.എ റഹീം എം.എല്‍.എയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദര്‍ശിച്ച് വിശദ പദ്ധതിരേഖ തയ്യാറാക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചു.