ജല-പരിസ്ഥിതി പരിപാലനം: അന്താരാഷ്ട്ര സമ്മേളനത്തിന് തുടക്കം

ജല-പരിസ്ഥിതി പരിപാലനം: അന്താരാഷ്ട്ര സമ്മേളനത്തിന് തുടക്കം

കോഴിക്കോട്: ജല-പരിസ്ഥിതി പരിപാലനം സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനത്തിന് കുന്ദമംഗലം ജലവിഭവവികസന വിനിയോഗ കേന്ദത്തില്‍ (സി.ഡബ്ല്യു.ആര്‍.ഡി.എം) തുടക്കമായി. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെയും നബാര്‍ഡിന്റെയും സഹകരണത്തോടെ മൂന്നുദിവസങ്ങളിലായാണ് അന്താരാഷ്ട്ര സമ്മേളനം നടക്കുന്നത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. എം.കെ ജയരാജ് സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

സമഗ്രമായ ജല പരിപാലനത്തിനായി ആഗോളതലത്തില്‍ തന്നെ വ്യത്യസ്തവും സമകാലീനവുമായ സമീപനങ്ങള്‍ പങ്കുവെക്കാനുള്ള വേദിയായിരിക്കുമിത്. ജലവിഭവ പരിപാലനം, ജല മലിനീകരണ പരിപാലന രംഗത്തെ നൂതന സാങ്കേതിക വിദ്യകള്‍, ഭൂഗര്‍ഗ ജല പരിപാലനം, തണ്ണീര്‍ തടങ്ങള്‍, കാലവസ്ഥാ വ്യതിയാനം, നദീതടങ്ങള്‍ തുടങ്ങിയ പത്ത് വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും. വിദഗ്ധരുടെ പ്രഭാഷണങ്ങളും ഗവേഷണ വിദ്യാര്‍ത്ഥികളുടെ പ്രബന്ധാവതരണങ്ങളും ഉണ്ടായിരിക്കും.

ചടങ്ങില്‍ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ഡോ. എം.സി. ദത്തന്‍, നീതി ആയോഗ് സീനിയര്‍ അഡൈ്വസര്‍ ഡോ. നീലം പട്ടേല്‍, പ്രശസ്ത ജല ശാസ്ത്രജ്ഞന്‍ പ്രൊഫ. വിജയ് പി. സിംഗ്, കെ.എസ്.സി.എസ്.ടി.ഇ എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് പ്രൊഫ. കെ.പി. സുധീര്‍, സി.ഡബ്ല്യൂ.ആര്‍.ഡി.എം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മനോജ് പി. സാമുവല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നാളത്തെ സമാപന ചടങ്ങ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. മേയര്‍ ഡോ. ബീനാ ഫിലിപ്പ്, പി.ടി.എ റഹിം എം.എല്‍.എ തുടങ്ങിയവര്‍ പങ്കെടുക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *