കോഴിക്കോട്: അസ്സബാഹ് സൊസൈറ്റി ഫോര്‍ ദി ബ്ലൈന്റ് കേരളയുടെ ‘ആദരവോടെ അറുപതിനപ്പുറം’ എന്ന പദ്ധതിയുടെ ഭാഗമായി ‘സായാഹ്നത്തില്‍ ഒരു ഉല്ലാസ മുറ്റം’ എന്ന തലക്കെട്ടില്‍ നടത്തിയ 60 വയസ്സ് പ്രായമായ കാഴ്ചപരിമിതരുടെ കുടുംബസംഗമം പുളിക്കല്‍ ജിഫ്ബി കേന്ദ്രത്തില്‍ വെച്ച് നടന്നു. പരിപാടിയില്‍ മൈനോറിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് പ്രീമാരിറ്റല്‍ ഫാക്കല്‍റ്റിയും സൈക്കോളജിക്കല്‍ കൗണ്‍സിലറുമായ മുനീറ ചാലിയം ക്ലാസെടുത്തു. അസ്സബാഹ് പ്രസിഡന്റ് പി.എ കരീം മാസ്റ്റര്‍, ജിഫ്ബി വര്‍ക്കിങ് പ്രസിഡന്റ് വി.പി ബഷീര്‍ മാസ്റ്റര്‍, മുനീര്‍ മാസ്റ്റര്‍ എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു സംസാരിച്ചു. കാഴ്ചാ പരിമിതരുടെ കലാ പ്രകടനങ്ങളും ചിരിയനുഭവങ്ങളും സദസ്സിനു ഏറെ ഹൃദ്യമായി. പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ നിന്നായി വന്ന അറുപത് കഴിഞ്ഞ കാഴ്ചപരിമിതരായ ദമ്പതികള്‍ക്ക് സന്തോഷകരമായ അനുഭവമായിരുന്നു ഈ ഒത്തുചേരല്‍.