കാരശ്ശേരിയില്‍ വഴിയോര വിശ്രമ കേന്ദ്രം; നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

കാരശ്ശേരിയില്‍ വഴിയോര വിശ്രമ കേന്ദ്രം; നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

കാരശ്ശേരി: യാത്രക്കാര്‍ക്ക് ആശ്വാസമായി കാരശ്ശേരി ഗ്രാമപഞ്ചായത്തില്‍ വഴിയോര വിശ്രമ കേന്ദ്രം ഒരുങ്ങുന്നു. പദ്ധതിയുടെ നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത നിര്‍വ്വഹിച്ചു. കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയില്‍ ഓടതെരുവ് മാടാമ്പുറത്താണ് വിശ്രമ കേന്ദ്രം നിര്‍മിക്കുന്നത്.സ്ത്രീകള്‍, കുട്ടികള്‍, തീര്‍ഥാടകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ഏത് സമയത്തും വൃത്തിയായും സുരക്ഷിതമായും വിശ്രമകേന്ദ്രം ഉപയോഗിക്കാം.

എല്ലാ ശുചിമുറികളിലും സാനിറ്ററി നാപ്കിന്‍, ഡിസ്‌ട്രോയര്‍, അജൈവ മാലിന്യ സംഭരണ സംവിധാനങ്ങള്‍, അണുനശീകരണികള്‍ എന്നിവ സജ്ജീകരിക്കും. ഹരിത കേരള മിഷന്റെയും ശുചിത്വ മിഷന്റെയും നേതൃത്വത്തില്‍ 43 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിര്‍മിക്കുന്നത്. വൈസ് പ്രസിഡന്റ് ആമിന എടത്തില്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ശാന്ത ദേവി മൂത്തേടത്ത്, സത്യന്‍ മുണ്ടയില്‍, ജിജിത സുരേഷ്, ബ്ലോക്ക് പഞ്ചായത്തംഗം സൗദ ടീച്ചര്‍, ശുചിത്വ മിഷന്‍ കോ-ഓഡിനേറ്റര്‍മാരായ രാജേഷ്, റാഷിദ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *