മുംബൈ: മഹാരാഷ്ട്രയിലെ വിമത നീക്കങ്ങള്‍ക്ക് വഴങ്ങി മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. വഴികളെല്ലാം അടഞ്ഞതോടെ ഉദ്ദവ് താക്കറെ രാജിയിലേക്ക് നീങ്ങുകയാണ്. അഗാഡി സഖ്യം വിടാന്‍ ശിവസേന തയ്യാറാണെന്ന് പാര്‍ട്ടി നേതാവ് സഞ്ജയ് റാവത്ത് വ്യക്തമാക്കി. അഗാഡി സഖ്യം വിടണമെന്നാണ് എല്ലാ എം.എല്‍.എമാരുടെയും അഭിപ്രായം എങ്കില്‍ പരിഗണിക്കാം. പക്ഷേ അത് ആഗ്രഹിക്കുന്ന എം.എല്‍.എമാര്‍ മുംബൈയിലെത്തി നേരിട്ട് നേതാക്കളുമായി ചര്‍ച്ച നടത്തണമെന്നാണ് സഞ്ജയ് റാവത്ത് മുന്നോട്ട്‌വയ്ക്കുന്ന നിര്‍ദേശം. ആവശ്യങ്ങളുന്നയിക്കേണ്ടത് ഗുവാഹത്തിയില്‍ നിന്നല്ല. വിമത എം.എല്‍.എമാര്‍ 24 മണിക്കൂറിനകം നേരിട്ടെത്തണമെന്നും റാവത്ത് ആവശ്യപ്പെടുന്നു. എന്നാലിക്കാര്യത്തില്‍ വിമതര്‍ മറുപടി നല്‍കിയിട്ടില്ല.
മഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധിയില്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് ഇരട്ടി പ്രഹരമാണുണ്ടാകാന്‍ പോകുന്നത്. മുഖ്യമന്ത്രി പദം നഷ്ടമാകുന്നതിനൊപ്പം പാര്‍ട്ടിയും വിമതര്‍ പിടിച്ചെടുക്കുന്ന അവസ്ഥയിലാണ് ശിവസേന തലവന്‍. ആകെ 42 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന് വ്യക്തമാക്കി ഷിന്‍ഡേ വീഡിയോ പുറത്തുവിട്ടു. മുഖ്യമന്ത്രിയുടെ വസതിയില്‍ ഉദ്ദവ് വിളിച്ച യോഗത്തില്‍ 13 എം.എല്‍.എമാര്‍ മാത്രമാണ് പങ്കെടുത്തത്. ഇതോടെ ഉദ്ദവിന്റെ രാജിയിലേക്കാണ് പ്രതിസന്ധി നീങ്ങുന്നതെന്ന് വ്യക്തം. സര്‍ക്കാര്‍ താഴെ വീഴാനുള്ള സാധ്യത പാര്‍ട്ടി യോഗത്തില്‍ ശരദ് പവാര്‍ മുതിര്‍ന്ന നേതാക്കളെ അറിയിച്ചു. ഇതനുസരിച്ച് നീങ്ങാനാണ് പവാര്‍ പാര്‍ട്ടി എം.എല്‍.എമാര്‍ക്ക് നല്‍കിയ നിര്‍ദേശം.