മുംബൈ: മഹാരാഷ്ട്രയില്‍ മഹാവികാസ് അഖാഡി സഖ്യത്തിന് ഷോക്കായി വിമത നീക്കം. മഹാരാഷ്ട്രയില്‍ ശിവസേനയ്ക്കുള്ളിലെ വിമത നീക്കത്തെ തുടര്‍ന്ന് സര്‍ക്കാരിന്റെ ഭാവി അനിശ്ചിതത്വത്തില്‍ ആണ്. മഹാരാഷ്ട്രയിലെ വിമത എം.എല്‍.എമാര്‍ ഗുവാഹത്തിയിലെ ഹോട്ടലിലെത്തി. ഹോട്ടലിന് അസം സര്‍ക്കാര്‍ വന്‍ സുരക്ഷയൊരുക്കിയിട്ടുണ്ട്. വിമത എം.എല്‍.എമാരെ അര്‍ധരാത്രിയോടെ ചാര്‍ട്ടേഡ് വിമാനത്തില്‍ ആണ് അസമിലെ ഗുവാഹത്തിയിലേക്ക് കൊണ്ടുപോയത്. 34 എം.എല്‍.എമാരോടൊപ്പമുള്ള ചിത്രവും എക്‌നാഥ് ഷിന്‍ഡേ ക്യാംപില്‍ നിന്ന് പുറത്ത് വന്നു. 32 ശിവസേന എം.എല്‍.എമാരും രണ്ട് പ്രഹാര്‍ ജനശക്തി എം.എല്‍.എമാരുമാണ് ഷിന്‍ഡേക്കൊപ്പമുള്ളത്. മുംബൈയില്‍ ഇന്ന് നിര്‍ണായക മന്ത്രിസഭായോഗം ചേരും.
മന്ത്രി എക്‌നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് – എന്‍.സി.പി – ശിവസേന സഖ്യസര്‍ക്കാരിലെ 22 വിമത എം.എല്‍.എമാര്‍ കഴിഞ്ഞ ദിവസം ഗുജറാത്തിലെ ഹോട്ടലിലേക്ക് മാറിയിരുന്നു. താനെ മേഖലയിലെ മുതിര്‍ന്ന ശിവസേന നേതാവും നഗരവികസന, പൊതുമരാമത്ത് മന്ത്രിമായ എക്‌നാഥ് ഷിന്‍ഡേയും മറ്റ് 21 എം.എല്‍.എമാരുമാണ് ഗുജറാത്തിലേക്ക് പോയത്. മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന തലവനുമായ ഉദ്ദവ് താക്കറെ ഷിന്‍ഡേയുമായി ഫോണില്‍ സംസാരിച്ചു. 35 എം.എല്‍.എമാരുടെ പിന്തുണ ഉള്ളതായി ഷിന്‍ഡേ ഉദ്ദവ് താക്കറെയെ അറിയിച്ചു. ബി.ജെ.പിക്ക് പിന്തുണ നല്‍കണമെന്നും ആവശ്യപ്പെട്ടു. ഉദ്ദവും അജിത് പവാറും ഇപ്പോള്‍ കൂടിക്കാഴ്ച നടത്തുകയാണ്. എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ എട്ട് മണിയോടെ മുംബൈയില്‍ എത്തുമെന്നാണ് വിവരം. അതേസമയം, വിമതനീക്കത്തിന് പിന്നില്‍ പങ്കില്ലെന്നാണ് ബി.ജെ.പി വാദം.
വിമത നീക്കത്തിന് പിന്നാലെ കോണ്‍ഗ്രസും എം.എല്‍.എമാരുടെ യോഗം അടിയന്തരമായി ചേര്‍ന്നു. നിരീക്ഷകനായി മധ്യപ്രദേശിലെ മുതിര്‍ന്ന നേതാവ് കമല്‍ നാഥിനെ മഹാരാഷ്ട്രയിലേക്ക് അയച്ചു. അതേസമയം ഈ നീക്കങ്ങളിലൊന്നും പങ്കില്ലെന്നാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സി.ആര്‍ പാട്ടീല്‍ പറഞ്ഞത്. എന്നാല്‍, ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് ഡല്‍ഹിയിലെത്തി അമിത് ഷാ അടക്കമുള്ളവരുമായി ചര്‍ച്ച നടത്തി. ഗുജാറാത്തിലെ സംസ്ഥാന അധ്യക്ഷന്‍ അടക്കം ബി.ജെ.പി നേതാക്കള്‍ ചിലര്‍ സൂറത്തിലെ ഹോട്ടലിലെത്തി എം.എല്‍.എമാരുമായി ചര്‍ച്ച നടത്തിയിരുന്നു.