കോഴിക്കോട്: കൃഷി വകുപ്പിന്റെ എയിംസ് പോര്‍ട്ടലില്‍ പ്രധാനമന്ത്രി സമ്മാന്‍ നിധി (പി.എം കിസാന്‍ ) ഭൂമി വേരിഫിക്കേഷന്‍ ഇതുവരെ ചെയ്യാത്ത കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന കര്‍ഷകര്‍ക്ക് ഭൂമിസംബന്ധമായ വിവരങ്ങള്‍ പോര്‍ട്ടലില്‍ ചേര്‍ക്കുന്നതിനായി ഇപ്പോള്‍ അവസരമുണ്ട്. കോഴിക്കോട് ബ്ലോക്കിന് കീഴില്‍ വരുന്ന എട്ടുപഞ്ചായത്തുകളില്‍ കൃഷിഭവനുകളുടെ സഹകരണത്തോടെ ജൂണ്‍ 20 മുതല്‍ 26 വരെ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. ഭൂമി വേരിഫിക്കേഷന്‍ ആയി ആവശ്യമായ രേഖകള്‍ നികുതി ചീട്ട്,ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, പി. എം കിസാന്‍ രജിസ്റ്റര്‍ ചെയ്തവര്‍ രജിസ്റ്റര്‍ ചെയ്ത നമ്പര്‍ ഉള്ള ഫോണ്‍ എന്നിവ കരുതേണ്ടതാണ്. രജിസ്‌ട്രേഷന്‍ നടത്താത്ത കര്‍ഷകര്‍ക്ക് തുടര്‍ ആനുകൂല്യം ലഭിക്കുന്നതല്ല.