തിരുവനന്തപുരം: ജയിലില്‍ നിന്ന് മോചിതനാവാനുള്ള ഫയലില്‍ ഗവര്‍ണര്‍ ഒപ്പിട്ട് സര്‍ക്കാര്‍ അനുമതി ലഭിച്ചിട്ടും കെട്ടിവയ്ക്കാന്‍ പണമില്ലാതെ കല്ലുവാതുക്കല്‍ മദ്യദുരന്തകേസിലെ പ്രതി മണിച്ചന്‍ ജയിലില്‍ തന്നെ. 20 വര്‍ഷം തടവ് പൂര്‍ത്തിയാക്കിയ മണിച്ചനെ ഏറെ വിവാദങ്ങള്‍ക്ക് ശേഷമാണ് വിട്ടയക്കാനുള്ള ഫയലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ ഒപ്പിട്ടത്. മണിച്ചന്‍ ഉള്‍പ്പെടെ 33 പേരെയാണ് മോചിപ്പിക്കാനായി ഗവര്‍ണര്‍ ഒപ്പിട്ടത്. മദ്യദുരന്തവുമായി ബന്ധപ്പെട്ട് മണിച്ചന് കോടതി വിധിച്ച ലക്ഷങ്ങളുടെ പിഴ അടക്കാതെ മോചനം സാധ്യമല്ല. 30.45 ലക്ഷം രൂപയാണ് പിഴയായി അടക്കേണ്ടത്. അല്ലാത്തപക്ഷം 18 വര്‍ഷം കൂടി അധിക തടവ് അനുഭവിക്കണം.