കോഴിക്കോട്: ഇംഹാന്‍സിന്റെയും സാമൂഹിക നീതി വകുപ്പിന്റേയും സംയുക്ത ആഭിമുഖ്യത്തില്‍ കമ്മ്യൂണിറ്റി വോളന്റിയേഴ്‌സിനുള്ള ത്രിദിന ശില്‍പ്പശാല ആരംഭിച്ചു. കൗമാരക്കാര്‍ക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനുവേണ്ടി പ്രവര്‍ത്തിക്കേണ്ട ടാസ്‌ക് ഫോഴ്‌സിലെ മുഖ്യ പരിശീലകര്‍ക്കുള്ള പരിശീലന പരിപാടിയാണിത്. പരിപാടിയുടെ ഔദ്യാഗിക ഉദ്ഘാടനം കോഴിക്കോട് ജില്ലാ സാമൂഹിക നീതി ജില്ലാ ഓഫിസര്‍ അഷ്‌റഫ് കാവില്‍ നിര്‍വഹിച്ചു. ചടങ്ങില്‍ പരിശീലനത്തിനായുള്ള മൂന്ന് വ്യത്യസ്ത മാനുവലുകള്‍ പ്രകാശനം ചെയ്തു. ഇംഹാന്‍സ് ഡയറക്ടര്‍ ഡോ. പി.കൃഷ്ണകുമാര്‍ അധ്യക്ഷനായ ചടങ്ങില്‍, ജില്ലാ പ്രൊബേഷന്‍ ഓഫിസര്‍ വിനീത പി.ഇ ആശംസകള്‍ അറിയിച്ചു. ഡോ. സീമ .പി, ഉത്തമന്‍, ഡോ. അനിത പി.കെ, നീതുമോള്‍ സേവ്യര്‍, എലിസബത്ത് കെ. തോമസ് എന്നിവര്‍ സംസാരിച്ചു. പരിപാടിയുടെ സമാപന ചടങ്ങുകള്‍ 24ന്, കോഴിക്കോട് നോര്‍ത്ത് നിയോജകമണ്ഡലം എം.എല്‍.എ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.