ചേമഞ്ചേരി – കൊളക്കാട് യു.പി സ്‌കൂള്‍ വായന മാസാചരണം ആചരിച്ചു

ചേമഞ്ചേരി – കൊളക്കാട് യു.പി സ്‌കൂള്‍ വായന മാസാചരണം ആചരിച്ചു

കോഴിക്കോട്: ചേമഞ്ചേരി – കൊളക്കാട് യു.പി സ്‌കൂളിലെ വായനാ മാസാചരണ പരിപാടികളുടെ ഉദ്ഘാടനം എഴുത്തുകാരനും പൊതു പ്രവര്‍ത്തകനുമായ  അശോകന്‍ ചേമഞ്ചേരി നിര്‍വഹിച്ചു.  ഹെഡ് മിസ്ട്രസ് ശ്യാമള അധ്യഷത വഹിച്ചു. ഉദ്ഘാടകന്റെ ദീര്‍ഘകാലത്തെ ജീവിതാനുഭവങ്ങളും ജീവിത ശൈലീ രീതികളെയും കുറിച്ച് അറിവ് പകരുന്ന പ്രഭാഷണം കുട്ടികള്‍ക്ക് വേറിട്ടൊരു അനുഭവമായിരുന്നു. 15 പുസ്തകങ്ങള്‍ അദ്ദേഹം സ്‌കൂള്‍ ലൈബ്രറിക്ക് സംഭാവന ചെയ്തു. ചടങ്ങില്‍ പുസ്തക പരിചയം നടത്തിയത് ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ നക്ഷത്രയാണ്. ഈ വര്‍ഷത്തെ ലൈബ്രറി വിതരണ ഉദ്ഘാടനവും അശോകന്‍ ചേമഞ്ചേരി നക്ഷത്രയ്ക്ക് പുസ്തകം നല്‍കി കൊണ്ട് നിര്‍വഹിച്ചു. ചടങ്ങില്‍ വിദ്യാരംഗം കണ്‍വീനര്‍ ഫാസിന ടീച്ചര്‍ സ്വാഗതവും  മംഷാദ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *