കോഴിക്കോട്: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റ് (എന്‍.ഐ.ടി.സി) ‘യോഗ ഫോര്‍ ഹ്യൂമാനിറ്റി എന്ന വിഷയത്തില്‍ എട്ടാമത് അന്താരാഷ്ട്ര യോഗ ദിനം (IDY)2022’ സംഘടിപ്പിച്ചു. സെന്റര്‍ ഫോര്‍ യോഗ ആന്‍ഡ് ഹോളിസ്റ്റിക് വെല്‍നെസ് ആണ് പരിപാടി സംഘടിപ്പിച്ചത്. ജൂണ്‍ 13 മുതല്‍ 21 വരെ നീണ്ടു നിന്ന ആഘോഷങ്ങളില്‍ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും വലിയ പങ്കാളിത്തമാണ് ഉണ്ടായത്. യോഗ ദിനത്തിന് മുന്നോടിയായാണ് സെന്റര്‍ ഓഫ് യോഗ ആന്‍ഡ് ഹോളിസ്റ്റിക് വെല്‍നെസ് (CYHW) യോഗ പരിശീലന വാരം (ജൂ ണ്‍ 13-20) സംഘടിപ്പിച്ചത്. യോഗ പരിശീലന വാരത്തിലെ എല്ലാ സെഷനുകളും നയിച്ചത് പതഞ്ജലി യോഗ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ കാലിക്കറ്റിന്റെ സ്ഥാപകനും ഡയറക്ടറുമായ യോഗ ആചാര്യന്‍ ഉണ്ണിരാമന്‍ മാസ്റ്ററാണ്. ആയുഷ് മന്ത്രാലയം നിര്‍ദ്ദേശിച്ച സിലബസ് അനുസരിച്ച്, പങ്കെടുത്ത എല്ലാവരെയും ആസനങ്ങള്‍, പ്രാണായാമം, ധ്യാനം എന്നിവ പരിചയപ്പെടുത്തി. ഡയറക്ടര്‍ പ്രൊഫ. പ്രസാദ് കൃഷ്ണ, രജിസ്ട്രാര്‍ കമാന്‍ഡര്‍ ഡോ.എം.എസ് ഷാ മസുന്ദര, ഡീന്‍ (സ്റ്റുഡന്റ്‌സ് വെല്‍ഫയര്‍) പ്രൊഫ. രജനികാന്ത് ജി.കെ , ഡീന്‍ (അക്കാദമിക്) പ്രൊഫ. സമീര്‍ എസ്.എം, ഫാക്കല്‍റ്റി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. സെന്റര്‍ ഓഫ് യോഗ ആന്‍ഡ് വെല്‍നസ് ചെയര്‍പേഴ്‌സണ്‍ പ്രൊഫ. എ.കെ കസ്തൂര്‍ബ സ്വാഗത പ്രസംഗം നടത്തി. ഡോ. ദീപ്തി ബെണ്ടിയും ഡോ.ആശിഷ് അവസ്തിയും നന്ദി പറഞ്ഞു.