ഇ.ഡിക്ക് ഭയപ്പെടുത്താനാകില്ല, അഗ്നിപഥ് പിന്‍വലിക്കുന്നതു വരെ പോരാട്ടം തുടരും: രാഹുല്‍ ഗാന്ധി

ഇ.ഡിക്ക് ഭയപ്പെടുത്താനാകില്ല, അഗ്നിപഥ് പിന്‍വലിക്കുന്നതു വരെ പോരാട്ടം തുടരും: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഇ.ഡിക്കും മോദി സര്‍ക്കാറിനും തന്നെ ഭയപ്പെടുത്താനാകില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അഗ്നിപഥ് പദ്ധതിക്കെതിരേ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ് ഇ.ഡിയുടെ ചോദ്യം ചെയ്യലിനെ താന്‍ ഭയക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞത്. ഇ.ഡി മുറിയില്‍ താന്‍ ഒറ്റയ്ക്കായിരുന്നില്ല. ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഓരോ നേതാവുമുണ്ടായിരുന്നു.

സര്‍ക്കാരിനെതിരേ നില്‍ക്കുന്ന ഓരോ ഇന്ത്യക്കാരനും തന്റെ പിറകിലുണ്ട്. പിന്നെ താന്‍ എങ്ങനെ ക്ഷീണിതനാകുമെന്നും രാഹുല്‍ പറഞ്ഞു. ഇ.ഡിയും ഇത്തരത്തിലുള്ള ഏജന്‍സികളും തന്നെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്രമാത്രം ക്ഷമ എവിടുന്നു കിട്ടി എന്ന ഇ.ഡി ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് 2004 മുതല്‍ ഞാന്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുകയാണെന്നും, അവിടെ നിന്നാണ് ക്ഷമ കൈവന്നത് എന്ന് താന്‍ ഉത്തരം നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഗ്നിപഥ് പിന്‍വലിക്കുന്നതു വരെ പോരാട്ടം തുടരുമെന്നും രാഹുല്‍ വ്യക്തമാക്കി. ‘കര്‍ഷക സമരം പിന്‍വലിക്കേണ്ടി വരുമെന്ന് താന്‍ നേരത്തെ പറഞ്ഞിരുന്നു. അഗ്‌നിപഥ് പദ്ധതിയും പിന്‍വലിക്കേണ്ടി വരുമെന്ന് കോണ്‍ഗ്രസ് പറയുകയാണിപ്പോള്‍. രാജ്യത്തിന്റെ സൈന്യത്തെ ദുര്‍ബലപ്പെടുത്തുകയാണ് അവര്‍.

യഥാര്‍ത്ഥ ദേശസ്നേഹം എന്താണ് എന്ന് രാജ്യത്തെ ജനങ്ങള്‍ക്കറിയാമെന്നും ഈ പദ്ധതി പിന്‍വലിക്കുമെന്ന് ഞങ്ങള്‍ ഉറപ്പു നല്‍കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ അഞ്ചു ദിവസത്തിനിടെ അമ്പത് മണിക്കൂറാണ് രാഹുല്‍ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്തത്.

Share

Leave a Reply

Your email address will not be published. Required fields are marked *