കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ വന്‍ ഭൂചലനം. ഭൂചലനത്തില്‍ 1000 ലേറെ ആളുകള്‍ മരിച്ചതായി റിപ്പോര്‍ട്ട്. കിഴക്കന്‍ അഫ്ഗാനിലെ പക്തിക പ്രവിശ്യയിലാണ് ഭൂചലനമുണ്ടായത്. 500 ലേറെ ആളുകള്‍ക്ക് പരുക്കേറ്റതായും അഫ്ഗാന്‍ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ ഉയരാനാണ് സാധ്യത. കൂടുതല്‍ ആളപായമുണ്ടായിട്ടുണ്ടോയെന്ന് അധികൃതര്‍ പരിശോധിക്കുന്നു. യു.എസ് ജിയോളജിക്കല്‍ സര്‍വേയുടെ (യു.എസ്.ജി.എസ്) കണക്കനുസരിച്ച്, അഫ്ഗാനിസ്ഥാനിലെ ഖോസ്റ്റ് നഗരത്തില്‍ നിന്ന് 44 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
റിക്ടര്‍ സ്‌കെയിലില്‍ 6.1 ആണ് ഭൂചലനത്തിന്റെ തീവ്രത. തുടര്‍ന്ന് കിഴക്കന്‍ അഫ്ഗാനിലും പാകിസ്താനിലും ഇന്ത്യയിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. സ്ഥിരീകരിച്ച മരണങ്ങളില്‍ ഭൂരിഭാഗവും പക്തിക പ്രവിശ്യയിലാണ്, കിഴക്കന്‍ പ്രവിശ്യകളായ നംഗര്‍ഹാര്‍, ഖോസ്റ്റ് എന്നിവിടങ്ങളിലും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
#BREAKING: At least 280 people have been killed and more than 250 others injured in a result of an #earthquake in Paktika and Khost provinces on Tuesday night.
Local officials told pajhwok and gov run news agency BNA reported.#Afghanistan pic.twitter.com/htCcDTQKcu— Pajhwok Afghan News (@pajhwok) June 22, 2022