സ്വര്‍ണക്കടത്തില്‍ സി.ബി.ഐ അന്വേഷണം വേണം; മോദിക്ക് കത്തയച്ച് സ്വപ്‌ന സുരേഷ്

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സ്വപ്‌ന സുരേഷ്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരിക്കുകയാണ് സ്വപ്‌ന സുരേഷ്. ഇന്ന് രാവിലെയാണ് കത്തയച്ചിരിക്കുന്നത്.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്കുണ്ട്. സ്വര്‍ണക്കടത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ എം.ശിവശങ്കറാണ് പ്രധാനപങ്ക് വഹിച്ചത്. താന്‍ കീഴുദ്യോഗസ്ഥ മാത്രമായിരുന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥനായ ശിവശങ്കറിന് കൂട്ടുനില്‍ക്കുകയല്ലാതെ മറ്റുവഴിയില്ലായിരുന്നുവെന്ന് സ്വപ്‌ന പറഞ്ഞു. മുഖ്യമന്ത്രിക്കും കുടുംബത്തിനും വ്യക്തമായ പങ്കുള്ളതിനാല്‍ സി.ബി.ഐ അന്വേഷണം വേണം. ഇല്ലെങ്കില്‍ കേസില്‍ തിരിമറിയുണ്ടാകുമെന്നും കത്തില്‍ പറയുന്നു. രഹസ്യമൊഴിയുടെ പേരില്‍ തന്നെയും എച്ച്.ആര്‍.ഡി.എസിനെയും ദ്രോഹിക്കുകയാണ്. പ്രധാനമന്ത്രിയെ നേരില്‍ കാണാന്‍ സ്വപ്ന കത്തിലൂടെ അനുമതിയും തേടിയിട്ടുണ്ട്.

 

Share

Leave a Reply

Your email address will not be published. Required fields are marked *