സുന്ദരമാകാന്‍ ‘പൂനൂര്‍ പുഴ’; സൗന്ദര്യവല്‍ക്കരണത്തിന് തുടക്കം

സുന്ദരമാകാന്‍ ‘പൂനൂര്‍ പുഴ’; സൗന്ദര്യവല്‍ക്കരണത്തിന് തുടക്കം

കുന്ദമംഗലം: പൂനൂര്‍ പുഴയുടെ സംരക്ഷണവും സൗന്ദര്യവല്‍ക്കരണവും ലക്ഷ്യമിട്ട് കുന്ദമംഗലം ഗ്രാമപഞ്ചായത്ത്. പൂനൂര്‍ പുഴയുടെ പടനിലം ഭാഗം വൃക്ഷതൈകള്‍ വെച്ചുപിടിപ്പിച്ച് സൗന്ദര്യവല്‍ക്കരിക്കുകയാണ് പഞ്ചായത്തും പൂനൂര്‍ പുഴ ജനകീയ ജാഗ്രതാ സമിതിയും. പദ്ധതിയുടെ ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വഹിച്ചു. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂനൂര്‍ പുഴയുടെ കരയിടിച്ചില്‍ തടയുന്നതിന് പടനിലം പാലത്തിനോട് ചേര്‍ന്ന ഭാഗത്ത് കയര്‍ ഭൂവസ്ത്രം സ്ഥാപിച്ചിരുന്നു. ഇത് സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കുന്നത്. പടനിലം ഗവ. എല്‍.പി സ്‌കൂള്‍ പരിസരം ഉള്‍പ്പെടുന്ന പുഴയുടെ ഇടതുകരയിലാണ് പദ്ധതി നടപ്പാക്കുന്നത്. ഫല വൃക്ഷങ്ങളും ചെടികളും നട്ടുവളര്‍ത്തുകയും മാലിന്യങ്ങള്‍ നീക്കംചെയ്ത് പരിസ്ഥിതി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുകയും സായാഹ്ന വിശ്രമ സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്യുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്. ചടങ്ങില്‍ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്‍ക്കുന്നുമ്മല്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അനില്‍ കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ എന്‍. ഷിയോലാല്‍, ജനപ്രതിനിധികള്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *