നമ്പി നാരായണന്റെ ജീവിതം പ്രമേയമാക്കി നടന്‍ മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോക്കട്രി: ദ നമ്പി എഫക്റ്റ്. നമ്പി നാരായണനായി മാധവന്‍ തന്നെയാണ് എത്തുന്നത്. ബഹുഭാഷാ ചിത്രമായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പില്‍ ഷാരൂഖ് ഖാനും തമിഴ് പതിപ്പില്‍ സൂര്യയും അതിഥി വേഷങ്ങളിലെത്തുന്നുണ്ട്. ഇപ്പോഴിതാ ഇവരെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് മാധവന്‍.
ഷാരൂഖ് ഖാനും സൂര്യയും തന്റെ കയ്യില്‍ നിന്ന് ഒരു പൈസ പോലും പ്രതിഫലമായി വാങ്ങാതെയാണ് ഒപ്പം അഭിനയിച്ചതെന്നാണ് മാധവന്‍ പറഞ്ഞിരിക്കുന്നത്. സ്വന്തം കയ്യില്‍ നിന്ന് പണമെടുത്താണ് സൂര്യ മുംബൈയിലെ ലൊക്കേഷനിലെത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
2018-ല്‍ സീറോ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഷാരൂഖിനോട് ഈ പടത്തേക്കുറിച്ച് പറയുന്നത്. എന്തെങ്കിലും ഒരു വേഷം ഈ സിനിമയില്‍ വേണമെന്നാണ് അദ്ദേഹം പറഞ്ഞത്. എന്ന് ഡേറ്റ് വേണമെന്ന് അദ്ദേഹം ഇങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു’. മാധവന്‍ പറഞ്ഞു.
ചിത്രത്തില്‍ സൂര്യയും ഷാരൂഖ് ഖാനുമായിത്തന്നെയാണ് ഇരുവരും പ്രത്യക്ഷപ്പെടുന്നത്. മാധവന്റെ ആദ്യ സംവിധാന സംരംഭമാണ് റോക്കട്രി. മലയാളി വ്യവസായി വര്‍ഗീസ് മൂലന്റെ വര്‍ഗീസ് മൂലന്‍ പിക്ചേഴ്സ് ചിത്രത്തിന്റെ നിര്‍മാണ പങ്കാളികളാണ്. വര്‍ഗീസ് മൂലന്‍ പിക്ചേഴ്സിനൊപ്പം മാധവന്റെ ട്രൈകളര്‍ ഫിലിംസും, ഹോളിവുഡ് പ്രൊഡക്ഷന്‍ കമ്പനിയായ 27വേ ഇന്‍വെസ്റ്റ്മെന്റ്സും ചേര്‍ന്നാണ് റോക്കട്രി നിര്‍മിച്ചിരിക്കുന്നത്. ചിത്രം ജൂലൈ ഒന്നിന് തിയേറ്ററുകളില്‍ എത്തും.