ബി.ജെ.പി വിടില്ല, പ്രചാരണങ്ങള്‍ക്ക് പിന്നില്‍ ദുഷ്ടലാക്ക്: സുരേഷ് ഗോപി

ബി.ജെ.പി വിടില്ല, പ്രചാരണങ്ങള്‍ക്ക് പിന്നില്‍ ദുഷ്ടലാക്ക്: സുരേഷ് ഗോപി

കൊച്ചി: താന്‍ ബി.ജെ.പി വിടുമെന്നുള്ള പ്രചാരണങ്ങള്‍ക്ക് പിന്നില്‍ ദുഷ്ടലാക്ക് ആണെന്ന് മുന്‍ എം.പിയും നടനുമായ സുരേഷ് ഗോപി. ബി.ജെ.പി വിട്ട് താന്‍ എങ്ങോട്ടുമില്ല. ഇങ്ങനെയൊരു വാര്‍ത്ത എന്തിനായിരുന്നുവെന്ന് അത് സൃഷ്ടിച്ചവരോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വീണ്ടും രാജ്യസഭ സീറ്റ് നല്‍കാത്തതിനല്‍ സുരേഷ് ഗോപി പാര്‍ട്ടി വിടുമെന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ ഇത് കുപ്രചാരണമാണെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. രാജ്യസഭ എം.പി ആയിരുന്നപ്പോള്‍ തൃശൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ സുരേഷ് ഗോപി മത്സരിച്ചിരുന്നു. മൂന്ന് ലക്ഷത്തോളം വോട്ടുകള്‍ നേടി മൂന്നാം സ്ഥാനമാണ് അദ്ദേഹത്തിന് നേടാനായത്. 2021ലെ നിയമസഭ തിരഞ്ഞെടുപ്പിലും അദ്ദേഹം മത്സരിച്ചു. അന്നും മൂന്നാം സ്ഥാനത്തായിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *