തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസമന്ത്രി പി. ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. 83.87 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷം 87.94 ആയിരുന്നു വിജയശതമാനം.
2028 സ്‌കൂളുകളിലായി 3,61,901 പേര്‍ പരീക്ഷ എഴുതിയതില്‍ 3,02,865 പേര്‍ ഉന്നത വിജയം നേടി. ജൂലൈ 25 മുതല്‍ സേ പരീക്ഷ നടത്തും. 12 മണി മുതല്‍ വെബ്‌സൈറ്റുകളിലൂടെയും മൊബൈല്‍ ആപ്ലക്കേഷന്‍സുകളിലൂടെയും ഫലം ലഭ്യമാകും.
28,450 പേര്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടി. വിജയശതമാനം ഏറ്റവും കൂടുതല്‍ ഉള്ള ജില്ല കോഴിക്കോട് ആണ് (87.79%).
ഏറ്റവും കുറവ് വയനാട് ആണ് (75.07%).
www.results.kerala.gov.in, www.examresults.kerala.gov.in, www.dhsekerala.gov.in, www.keralaresults.nic.in, www.prd.kerala.gov.in, www.results.kite.kerala.gov.in