ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ അഞ്ചാം ദിവസവും ചോദ്യം ചെയ്യുന്ന ഇ.ഡി നടപടിക്കെതിരേ രൂക്ഷ വിമര്‍ശനമുയര്‍ത്തി കോണ്‍ഗ്രസ്. ഇ.ഡി ഓഫിസിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനിടെ സംഘര്‍ഷം. എ.ഐ.സി.സി ഓഫിസിനു മുന്നില്‍ പ്രവര്‍ത്തകരെ തടയാന്‍ പോലിസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മറിച്ചിട്ടും മുകളിലൂടെ കടന്നും മാര്‍ച്ച് തുടരാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തെ തുടര്‍ന്ന് എല്ലാ എം.പി മാരെയും പോലിസ് അറസ്റ്റ് ചെയ്തു.
ഇ.ഡി നടപടിയില്‍ കോണ്‍ഗ്രസ് കടുത്ത അമര്‍ഷത്തിലാണ്. അന്‍പത് മണിക്കൂറോളമെടുത്തിട്ടും ഇ.ഡിയുടെ ചോദ്യങ്ങള്‍ അവസാനിക്കാത്തത് എന്തുകൊണ്ടാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചോദിച്ചു.
അഭിഭാഷക ജീവിതത്തില്‍ ഇതുവരെയും ഇത്രയും നീണ്ട ചോദ്യം ചെയ്യല്‍ കണ്ടിട്ടില്ലെന്നാണ് പാര്‍ട്ടി കേസുകള്‍ കൈകാര്യം ചെയ്യുന്ന മുതിര്‍ന്ന നേതാവ് മനു അഭിഷേക് സിംഗ് വ്യക്തമാക്കിയത്.
भाजपाई हुकूमत कांग्रेस के सत्याग्रह मार्च को बैरिकेडिंग लगाकर नहीं रोक पाएगी, ये सत्याग्रही हैं, सत्याग्रह जारी रहेगा..
भाजपा नियंत्रित ईडी सत्य की आवाज को नहीं कुचल पाएगी। pic.twitter.com/kTMJDJ7oxe
— Congress (@INCIndia) June 21, 2022