കണ്ണൂര്‍: പൂങ്കുന്നം യാര്‍ഡില്‍ നവീകണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ജൂണ്‍ 23 ഓട്ടം നിര്‍ത്തും. 23 മുതല്‍ അഞ്ചു ദിവസത്തേക്ക് ഷൊര്‍ണൂര്‍ മുതല്‍ കണ്ണൂര്‍ വരെയുള്ള സര്‍വീസാണ് റദ്ദാക്കുന്നത്. പുലര്‍ച്ചെ കോഴിക്കോട് ഭാഗത്തേക്കും രാത്രി കണ്ണൂരിലേക്കുമുള്ള യാത്ര ഇതോടെ ബുദ്ധിമുട്ടിലാവും.
ഭൂരിഭാഗം കോച്ചുകളിലും റിസര്‍വേഷനില്ലാതെ യാത്ര ചെയ്യാനാവുന്ന ട്രെയിന്‍ താല്‍ക്കാലികമായി റദ്ദാക്കുന്നത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കും. 23ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ആലപ്പുഴയിലെത്തി തിരിച്ച് ഷൊര്‍ണൂരില്‍ യാത്ര അവസാനിപ്പിക്കും. 24,26,28,29 തിയതികളിലാണ് നിയന്ത്രണം.