അഗ്നിപഥിനെതിരേയുള്ള ഹരജികളില്‍ തീരുമാനമെടുക്കുന്നതിനു മുന്‍പ് വിശദീകരണം കേള്‍ക്കണം: കേന്ദ്രം

അഗ്നിപഥിനെതിരേയുള്ള ഹരജികളില്‍ തീരുമാനമെടുക്കുന്നതിനു മുന്‍പ് വിശദീകരണം കേള്‍ക്കണം: കേന്ദ്രം

ന്യൂഡല്‍ഹി: ഹ്രസ്വകാല റിക്രൂട്ട്‌മെന്റ് പദ്ധതിയായ അഗ്നിപഥിനെതിരേയുള്ള ഹരജികളില്‍ തീരുമാനമെടുക്കുന്നതിന് മുന്‍പ് സര്‍ക്കാര്‍ വിശദീകരണം കേള്‍ക്കാന്‍ തയ്യാറാകണമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍. അഗ്നിപഥിനെതിരേ മൂന്നു ഹരജികളാണ് സുപ്രീം കോടതിയില്‍ ഇതുവരെ സമര്‍പ്പിച്ചിരിക്കുന്നത്.

അഭിഭാഷകനായ അജയ്‌സിങാണ് അഗ്നിപഥ് പദ്ധതി നടപ്പിലാക്കാനുള്ള തീരുമാനം പുനഃപ്പരിശോധിക്കണമെന്ന് കേന്ദ്രത്തിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഹരജി സമര്‍പ്പിച്ചത്. പദ്ധതിക്കെതിരേ രാജ്യത്തുടനീളമുണ്ടായ പ്രക്ഷോഭങ്ങളും ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *