കോഴിക്കോട്: ജില്ലാ സൈനികക്ഷേമ ഓഫീസില്‍ എംപ്ലോയ്മെന്റ് രജിസ്‌ട്രേഷന്‍ ചെയ്ത ശേഷം വിവിധ കാരണങ്ങളാല്‍ പുതുക്കാതെ സീനിയോറിറ്റി റദ്ദായ വിമുക്തഭടന്മാര്‍ക്ക് സീനിയോറിറ്റി നിലനിര്‍ത്തി രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം. 2000 ജനുവരി ഒന്നു മുതല്‍ 2022 മാര്‍ച്ച് 31 വരെ രജിസ്‌ട്രേഷന്‍ പുതുക്കാത്തവര്‍ക്ക് ജൂണ്‍ 30 വരെയുള്ള എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും സൈനികക്ഷേമ ഓഫീസില്‍ രജിസ്‌ട്രേഷന്‍ പുതുക്കാവുന്നതാണ്.