പ്ലസ് ടു കഴിഞ്ഞ് ഉപരിപഠനം: സിജിയില്‍ സൗജന്യ സെമിനാര്‍ 22ന്

കോഴിക്കോട്: പ്ലസ്ടു കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠന – കരിയര്‍ മാര്‍ഗനിര്‍ദേശം നല്‍കുന്നതിനായി സിജി (സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യ) 22ന് സെമിനാര്‍ സംഘടിപ്പിക്കുന്നു. കോഴിക്കോട് ചേവായൂരിലെ സിജി ആസ്ഥാനത്ത് രാവിലെ 10 മുതല്‍ നടത്തുന്ന സെമിനാറില്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രവേശനം സൗജന്യമാണ്. സിജിയുടെ വിദഗ്ധ കൗണ്‍സിലര്‍മാര്‍ നേതൃത്വം നല്‍കുന്ന സെമിനാറില്‍ സംശയ നിവാരണത്തിനും അവസരമുണ്ടായിരിക്കുന്നതാണ്. സെമിനാറില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി ബന്ധപ്പെടുക: 8086663003.

 

Share

Leave a Reply

Your email address will not be published. Required fields are marked *