അഗ്നിപഥ്: ഇന്ന് ഭാരത് ബന്ദ്

അഗ്നിപഥ്: ഇന്ന് ഭാരത് ബന്ദ്

അഗ്നിപഥ്: പുതിയ സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിയായ അഗ്നിപഥുമായി മുന്നോട്ടുപോകാനുള്ള സര്‍ക്കാര്‍ നീക്കത്തെ തുടര്‍ന്ന് ഉദ്യോഗാര്‍ഥികള്‍ ഇന്ന് ഭാരത് ബന്ദ് ആചരിക്കുന്നു. ബിഹാര്‍, ഉത്തര്‍പ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളെ ബന്ദ് ബാധിച്ചേക്കും.

ഭാരത് ബന്ദിന്റെ ഉത്തരവാദിത്തം ഔദ്യോഗികമായി ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍, ബന്ദിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ പോലിസിന് ജാഗ്രതാ നിര്‍ദേശം നല്‍കി. ഹരിയാനയിലും ഉത്തര്‍പ്രദേശിലും പ്രതിഷേധം ശക്തമാകുന്നതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ അതീവജാഗ്രതയിലാണ്. ബിഹാറില്‍ 15 ജില്ലകളില്‍ ഏര്‍പ്പെടുത്തിയ വിലക്ക് 20 ജില്ലകളിലേക്ക് നീട്ടിയിട്ടുണ്ട്. 350 ട്രെയിനുകള്‍ റദ്ദാക്കി.

ബന്ദിന്റെ പശ്ചാത്തലത്തില്‍ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ പോലിസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണങ്ങളുണ്ടായാല്‍ ശക്തമായി നേരിടുമെന്ന് പോലിസ് അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *