ഹരീഷ് പേരടിക്കെതിരായ നീക്കം സാംസ്‌കാരിക ഫാഷിസം: സംസ്‌കാരസാഹിതി

ഹരീഷ് പേരടിക്കെതിരായ നീക്കം സാംസ്‌കാരിക ഫാഷിസം: സംസ്‌കാരസാഹിതി

കോഴിക്കോട്: നാടക പ്രവര്‍ത്തകന്‍ എ. ശാന്തന്റെ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുന്നതില്‍ നിന്ന് നടന്‍ ഹരീഷ് പേരടിയെ അവസാന നിമിഷം വിലക്കിയ സി.പി.എം പോഷക സംഘടനയായ പുകസയുടെ നടപടി സ്റ്റാലിനിസ്റ്റ് – ഫാസിസ്റ്റ് മനോഭാവത്തിന്റെ പ്രതിഫലനമാണെന്ന് സംസ്‌കാരസാഹിതി സംസ്ഥാന ജന.സെക്രട്ടറി സുനില്‍ മടപ്പള്ളി പറഞ്ഞു. കറുത്ത മാസ്‌കിട്ട ഒരു ഫോട്ടോ ഫെയ്‌സ്ബുക്കില്‍ ഹരീഷ് പേരടി പങ്കുവച്ചതില്‍ ഹാലിളകിയ കപട ഇടതുപക്ഷക്കാരുടെ നടപടി സാംസ്‌കാരിക കേരളത്തിന് അപമാനമാണ്.

വിരുദ്ധാഭിപ്രായം പ്രകടിപ്പിക്കുന്ന കലാകാരന്മാരെയും എഴുത്തുകാരെയും ഹിന്ദുത്വ ശക്തികളുടെ വക്താക്കളായി ചിത്രീകരിച്ച് ഒറ്റപ്പെടുത്താനുള്ള സര്‍ക്കാര്‍ അനുകൂലികളുടെ നീക്കം അനുവദിക്കില്ല. സര്‍ക്കാരിനെതിരേ സമരം ചെയ്യുന്നവരെ ശാരീരികമായി കൈകാര്യം ചെയ്യുകയും കള്ളക്കേസെടുക്കുകയും ചെയ്യുന്ന ഭരണകൂട ഭീകരതയ്‌ക്കെതിരേ സാംസ്‌കാരിക നായകര്‍ പുലര്‍ത്തുന്ന മൗനം ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാര സ്മരണയായി കാണേണ്ടിയിരിക്കുന്നുവെന്നും സുനില്‍ മടപ്പള്ളി പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *