കൊച്ചി: സ്വപ്‌ന സുരേഷ് 164 പ്രകാരം നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് വേണമെന്ന് സരിത എസ്. നായര്‍ സമര്‍പ്പിച്ച ഹരജി കോടതി തള്ളി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹരജി തള്ളിയത്. മൂന്നാം കക്ഷിക്ക് മൊഴിപ്പകര്‍പ്പ് നാല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ പകര്‍പ്പ് ആര്‍ക്കും നല്‍കാനാവില്ലെന്നും നേരത്തെ സമാന ആവശ്യം ഉന്നയിച്ച് ക്രൈംബ്രാഞ്ച് നല്‍കിയ ഹരജി തള്ളിയ കാര്യവും കോടതി പരാമര്‍ശിച്ചു. സ്വപ്‌ന സുരേഷ് നല്‍കിയ രഹസ്യമൊഴിയില്‍ തനിക്കെതിരേ പരാമര്‍ശമുണ്ടെന്നും അതിനാല്‍ മൊഴിയുടെ പകര്‍പ്പ് ലഭിക്കാന്‍ അവകാശമുണ്ടെന്നുമായിരുന്നു സരിത ഹരജിയില്‍ പറഞ്ഞത്.