സാംസ്‌കാരിക സംഗമം ജൂണ്‍ 26ന്

കോഴിക്കോട്: നവോത്ഥാന ക്രിയേഷന്‍സ് ആലപ്പുഴ സംഘടിപ്പിക്കുന്ന സാംസ്‌കാരിക സംഗമം 2022 ബിച്ചുതിരുമല നഗറില്‍ (ശിക്ഷക് സദന്‍) 26ന് ഉച്ചക്ക് രണ്ടിന് നടക്കും. സിനി ഡയരക്റ്റര്‍ സ്റ്റാന്‍ലി ജോസ് പരിപാടി ഉദ്ഘാടനം ചെയ്യും. സിക്സ്റ്റസ് പുന്നപ്ര (ഓറ മാഗസിന്‍) അധ്യക്ഷത വഹിക്കും. എസ്.എന്‍.ഡി.എസ് ദേശീയ അധ്യക്ഷ ഷൈജ കൊടുവള്ളി വിശിഷ്ടാതിഥിയാകും. സിനി-സീരിയല്‍ ആര്‍ട്ടിസ്റ്റ് ശോഭപ്രിയ വിശിഷ്ട സാന്നിധ്യമാകും. ആംഗലേയ പ്രഭാഷണം അബ്ദു സലാം വടുതല നിര്‍വഹിക്കും.

എം. വിജി, വിനുജി നിലമ്പൂര്‍, വത്സലകുമാരി.റ്റി. ചാരുംമൂട്, കെ.പി ബാലകൃഷ്ണന്‍, നിലമ്പൂര്‍ വത്സല, കെ. ഗോബാല്‍ ഷാങ്, ബിന്ദു സാജന്‍, ഇ.പി മുഹമ്മദ് പട്ടിക്കര, റൂബി നിലമ്പൂര്‍, സത്യന്‍ ജി. പണിക്കര്‍, സുജശശികുമാര്‍ നെന്മണ്ട, ചെമ്പോളി ശ്രീനിവാസന്‍, ലളിത അശോക്, സജിത്ത്കുമാര്‍ കാലിക്കറ്റ്, ത്രേസ്യ മുകളേല്‍ കോഴിക്കോട്, രാജു അര്‍ത്തുങ്കള്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും.

ഉഷ കുമ്പിടി, ഷാജഹാന്‍ പെരുമ്പാവൂര്‍, ബേബി ജയരാജ്, പ്രഭാകരന്‍ നറുകര, മോഹന്‍ കര്‍ത്ത, ഗണേഷ് തൃപ്പുണിത്തുറ ആശംസകള്‍ നേരും. നവോത്ഥാന സംസ്‌കൃതി മാനേജിങ് എഡിറ്റര്‍ ചേര്‍ത്തല മുരളി സ്വാഗതവും സിനി ആര്‍ട്ടിസ്റ്റ് അജിതകല്ല്യാണി നന്ദിയും പറയും.

Share

Leave a Reply

Your email address will not be published. Required fields are marked *