ന്യൂഡല്‍ഹി: താന്‍ രാഷ്ട്രപതി സ്ഥാനാര്‍ഥിയാകാന്‍ ഇല്ലെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി അധ്യക്ഷന്‍ ഫാറൂഖ് അബ്ദുല്ല. പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാര്‍ത്ഥിയായി അബ്ദുല്ലയെ പരിഗണിക്കാന്‍ ആലോചിക്കുന്നതിനിടെയാണ് പ്രതികരണം.
ഏറ്റവും ദുര്‍ഘടമായ സാഹചര്യത്തിലൂടെയാണ് ജമ്മുകശ്മീര്‍ ഇപ്പോള്‍ കടന്നുപോകുന്നത്. ഈ സമയത്ത് തന്റെ സാന്നിധ്യം അനിവാര്യമാണെന്ന് അതുകൊണ്ട് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നുമാണ് അബ്ദുല്ല അറിയിച്ചത്.
മമതാ ബാനര്‍ജിയുടെയും ഫാറൂഖ് അബ്ദുല്ലയുടെയും പേരുകളാണ് പ്രതിപക്ഷം മുന്നോട്ടുവച്ചത്. അബ്ദുല്ല ഒഴിഞ്ഞതോടെ ഗോപാല്‍ കൃഷ്ണ ഗാന്ധിയുടെ പേര് മാത്രമാണ് പ്രതിപക്ഷത്തിന് മുന്‍പിലുള്ളത്. ജൂലൈ 18നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്.