കോഴിക്കോട്: ആഗോള റഫറല്‍ ബിസിനസ് കൂട്ടായ്മയായ ബിസിനസ് നെറ്റ്‌വര്‍ക്ക് ഇന്റര്‍നാഷണല്‍ (ബി.എന്‍.ഐ) ബിസിനസ് എക്‌സലന്‍സി പുരസ്‌കാരവും സ്‌പെഷ്യല്‍ കാറ്റഗറി ബിസിനസ് എക്‌സിബിഷനും കുടുംബസംഗമവും സംഗീതനിശയും ജൂണ്‍ 19ന് (ഞായര്‍) സരോവരം കാലിക്കറ്റ് ട്രേഡ് സെന്ററില്‍ നടക്കും. ബി.എന്‍.ഐ ഫോര്‍ച്യൂണ്‍ ചാപ്റ്ററിന്റെ നേതൃത്വത്തിലാണ് തരംഗ്-22 പരിപാടി സംഘടിപ്പിക്കുന്നത്. ബിസിനസ് എക്‌സലന്‍സി പുരസ്‌കാരം, എക്‌സിബിഷന്‍, ഹോണറിങ്, സിതാര കൃഷ്ണകുമാറിന്റെ പ്രൊജക്ട് മലബാരിക്കസ് ടീമിന്റെ സംഗീത നിശ, ഡി.ജെ എന്നിവ പരിപാടിയുടെ ഭാഗമായി ഉണ്ടാകും. വൈകിട്ട് നാലു മുതലാണ് ബിസിനസ് എക്‌സിബിഷന്‍ ആരംഭിക്കുക. ബി.എന്‍.ഐ കോഴിക്കോട്, കണ്ണൂര്‍ ചാപ്റ്ററുകളില്‍ നിന്നായി 2500ല്‍ പരം പേര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ജിതേഷ് .കെ (പ്രസിഡന്റ്, ഫോര്‍ച്യൂണ്‍ ചാപ്റ്റര്‍ കാലിക്കറ്റ് റീജിയന്‍), ഷിനോജ് .കെ (കണ്‍വീനര്‍, തരംഗ്), മോഹന്‍ദാസ് ആര്യനാരി (ട്രഷറര്‍, തരംഗ്), മുഹമ്മദ് നബീല്‍ (മാനേജിങ് ഡയറക്ടര്‍, പ്യൂവര്‍ലക്‌സ്, വാട്ടര്‍ടെക് എല്‍.എല്‍.പി), ഹബീബ് റഹ്‌മാന്‍ (വൈസ് പ്രസിഡന്റ്, ഫോര്‍ച്യൂണ്‍ കാലിക്കറ്റ് റീജ്യന്‍) എന്നിവര്‍ പങ്കെടുത്തു.