കോഴിക്കോട്: കോര്‍പറേഷന്‍ പൊളിക്കാന്‍ നിര്‍ദേശിച്ച കെട്ടിടത്തിന് നമ്പര്‍ നല്‍കിയ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി. നാല് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാനാണ് കോര്‍പറേഷന്‍ സെക്രട്ടറിയുടെ നിര്‍ദേശം. സെക്രട്ടറിയുടെ പാസ്വേര്‍ഡ് ചോര്‍ത്തിയാണ് കെട്ടിടത്തിന് നമ്പര്‍ നല്‍കിയതെന്നാണ് കോര്‍പറേഷന്റെ വിശദീകരണം. ഇതേ തുടര്‍ന്ന് കോഴിക്കോട് കോര്‍പറേഷന്‍ ഓഫിസിലെ സൂപ്രണ്ട്, റവന്യൂ ഇന്‍സ്പെക്ടര്‍, ബേപ്പൂര്‍ സോണല്‍ ഓഫിസ് സൂപ്രണ്ട്, റവന്യൂ ഓഫിസര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഈ മാസം ആദ്യമാണ് ക്രമക്കേട് നടന്നിരിക്കുന്നത്. സമീപ കാലങ്ങളില്‍ അനുമതി നല്‍കിയ മുഴുവന്‍ കെട്ടിടങ്ങളുടെയും രേഖകള്‍ പരിശോധിക്കണമെന്നും കോര്‍പറേഷന്‍ സെക്രട്ടറി നിര്‍ദേശം നല്‍കി. സംഭവത്തില്‍ വന്‍ തട്ടിപ്പാണ് കോര്‍പറേഷനില്‍ നടന്നിരിക്കുന്നതെന്നും സിറ്റി പോലിസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുമെന്നും അറിയിച്ചു.