കോഴിക്കോട്: കാര്‍ഷിക സര്‍വകലാശാലയ്ക്ക് കീഴില്‍ കാര്‍ഷിക വിജ്ഞാന വിപണനകേന്ദ്രം, വേങ്ങേരിയും കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രവും സംയുക്തമായി കിഴങ്ങുവിളകളിലെ നൂതന സാങ്കേതിക വിദ്യകള്‍, സംരഭകത്വ സാധ്യതകള്‍, മിനിസെറ്റ് സാങ്കേതിക വിദ്യ എന്നീ വിഷയങ്ങളെ സംബന്ധിച്ച് സെമിനാര്‍ സംഘടിപ്പിച്ചു. പ്രായോഗിക ക്ലാസ്സുകള്‍, ശ്രീരക്ഷയെന്ന വൈറസ് പ്രതിരോധയിനം ജില്ലയിലെ മുന്‍നിര പ്രദര്‍ശനത്തിനായുള്ള വിതരണം, കൃഷിയിട സന്ദര്‍ശനം, പുതിയ കിഴങ്ങു വിളയിനങ്ങളുടെ വിതരണം, മരച്ചീനി വള മിശ്രിതത്തിന്റെ വിതരണം, കിഴങ്ങു വിള മൈക്രോഫുഡുകളുടെ വിതരണം തുടങ്ങിയവ ചര്‍ച്ചചെയ്യപ്പെട്ടു . നിഖില്‍ പി.പി (കൗണ്‍സിലര്‍, വേങ്ങേരി) ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ. ജയശ്രീ കുട്ടികൃഷ്ണന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞരായ ഡോ. ജി. ബൈജു , ഡോ.ഡി. ജഗനാഥന്‍ , ഡി.ടി റെജിന്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. അനിത പാലാരി (അസിസ്റ്റന്റ് ഡയറക്ടര്‍ , ആത്മ കോഴിക്കോട്), ഡോ. അലന്‍ തോമസ് ആശംസകള്‍ നേര്‍ന്നു. ഷിജിനി. ഇ. എം, ആരതി ബാലകൃഷ്ണന്‍ (കേരള കാര്‍ഷിക സര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍) പരിപാടിക്ക് നേതൃത്വം നല്‍കി. കോഴിക്കോട് ബ്ലോക്കിലെ 35ഓളം കര്‍ഷകര്‍ പങ്കെടുത്തു.