തിരുവനന്തപുരം: അക്ഷരദീപം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉറൂബ് കഥാപുരസ്‌കാരം വി.സതീദേവിക്ക് തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ സമ്മാനിച്ചു. ‘മാനസാന്തരം ‘ എന്ന കഥയ്ക്കാണ് പുരസ്‌കാരം. കലാ-സാഹിത്യരംഗത്ത് ഒട്ടേറെ അംഗീകാരങ്ങള്‍ നേടിയ വി.സതീദേവി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ വനിതാ ജയിലിലെ നഴ്‌സിങ് അസിസ്റ്റന്റാണ്. അക്ഷരദീപം ട്രസ്റ്റിന്റെ സ്ത്രീശാക്തീകരണ – സാഹിത്യ പുരസ്‌കാരങ്ങള്‍ മുനീറ സെയ്ദ് മുഹമ്മദ് (സാമൂഹികസേവനം), ഉഷ കുമ്പിടി (കവിതാ സമാഹാരം), ട്രീസ അനില്‍ (കഥ), ശ്രീജ സുനില്‍ (കവിത) എന്നിവര്‍ക്ക് മന്ത്രി ജി.ആര്‍ അനില്‍ വിതരണം ചെയ്തു. പ്രഭാത് ബുക്‌സ് ഡയറക്ടര്‍ പ്രൊഫ. എം. ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. പ്രിയദര്‍ശിനി മാഗസിന്‍ എഡിറ്റര്‍ സുനില്‍ മടപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. അക്ഷരദീപം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ കവിത വിശ്വനാഥ്, ഡോ.ജേക്കബ് മാത്യു ഒളശ്ശേല്‍, ഹരീഷ് കൊറ്റംപള്ളി, ഇ.ആര്‍ ഉണ്ണി, ശുഭ അനില്‍, സെബാസ്റ്റ്യന്‍ ജൂലിയാന്‍, കുമാരി അനുജ. എ.വി എന്നിവര്‍ പ്രസംഗിച്ചു.