കോഴിക്കോട്: ഇന്ത്യന്‍ സൈന്യത്തിന്റെ റിക്രൂട്ട്‌മെന്റ് പദ്ധതിയായ അഗ്നിപഥിനെതിരായ പ്രതിഷേധം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ശക്തമാകുന്നു. ഇതിനു പിന്നാലെ കേരളത്തിലും പ്രതിഷേധം. തിരുവനന്തപുരത്തും കോഴിക്കോടുമാണ് യുവാക്കള്‍ പ്രതിഷേധിച്ചത്. തിരുവനന്തപുരത്ത് നൂറു കണക്കിന് യുവാക്കളാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. രാവിലെ 10 മണിയോടെ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി. കോഴിക്കോട്ട് മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് റെയില്‍വേ സ്റ്റേഷനിലാണ് യുവാക്കളുടെ മാര്‍ച്ച് നടന്നത്.
സൈന്യത്തിലേക്കുള്ള പൊതുപ്രവേശന പരീക്ഷ (ആര്‍മി സി.ഇ.ഇ എക്‌സാം) എത്രയും വേഗം നടത്തണം, ആര്‍മി റിക്രൂട്ട്‌മെന്റ് റാലി ഉടന്‍ നടത്തണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യുവാക്കള്‍ തെരുവിലിറങ്ങിയത്.