അഗ്‌നിപഥ്: രാജ്യവ്യാപകമായി 316 ട്രെയിനുകള്‍ റദ്ദാക്കി, ഹരിയാനയിലും ബിഹാറിലും ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

അഗ്‌നിപഥ്: രാജ്യവ്യാപകമായി 316 ട്രെയിനുകള്‍ റദ്ദാക്കി, ഹരിയാനയിലും ബിഹാറിലും ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

ന്യൂഡല്‍ഹി: അഗ്നിപഥിനെതിരേ നടക്കുന്ന പ്രതിഷേധത്തെത്തുടര്‍ന്ന് രാജ്യവ്യാപകമായി 316 ട്രെയിനുകള്‍ റദ്ദാക്കി. ഉത്തര്‍പ്രദേശ്, ബിഹാര്‍, തെലങ്കാന, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ട്രെയിനുകള്‍ക്ക് പ്രതിഷേധക്കാര്‍ തീവച്ചു. ഹരിയാനയിലും , ബിഹാറിലും ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ വിച്ഛേദിച്ചു. പലയിടത്തും പോലിസിന് പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കേണ്ടി വന്നു.

ബിഹാറില്‍ ഇന്ന് വിദ്യാര്‍ഥി സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പത്ത് സംസ്ഥാനങ്ങളില്‍ പ്രതിഷേധം തെരുവ് യുദ്ധമായി മാറി. ബസ്സുകള്‍ക്ക് തീയിടുകയും പൊതുമുതല്‍ നശിപ്പിക്കലും വ്യാപകമാണ്.

തെലങ്കാനയിലും ട്രെയിനുകള്‍ക്ക് തീയിട്ടതോടെ പ്രതിഷേധം ദക്ഷിണേന്ത്യയിലേക്കും വ്യാപിച്ചിട്ടുണ്ട്. ഇപ്പോഴത്തെ പ്രശ്‌നത്തിന് കാരണം കേന്ദ്രത്തിന്റെ നയമാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായി ആരോപിക്കുന്നു. പാര്‍ലമെന്റില്‍ പോലും ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമായ തീരുമാനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടതെന്ന വിമര്‍ശനവും ഉയര്‍ത്തുന്നുണ്ട്്. പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ പറയുമ്പോഴും എന്‍.ഡി.എക്ക് ഉള്ളില്‍ നിന്ന് തന്നെ എതിര്‍പ്പ് ശക്തമാണ്. ബിഹാറില്‍ ഇന്ന് നടക്കുന്ന ബന്ദിന് എന്‍.ഡി.എ സഖ്യകക്ഷിയ ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ച നേതാവ് ജിതന്‍ റാം മാഞ്ചി പിന്തുണ പ്രഖ്യാപിച്ചു. അതേസമയം പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെയും അഗ്നിപഥ് പദ്ധതി വഴി റിക്രൂട്ട്‌മെന്റ് നടത്താനൊരുങ്ങുകയാണ് വ്യോമസേന. ജൂണ്‍ 24നാണ് അഗ്നിപഥിന്റെ ഭാഗമായുള്ള ആദ്യ റിക്രൂട്ട്‌മെന്റ് നടക്കുക.

Share

Leave a Reply

Your email address will not be published. Required fields are marked *