ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൊവിഡ് ബാധയെ തുടര്‍ന്ന് ശ്വാസകോശത്തില്‍ അണുബാധ. കൊവിഡിനെ തുടര്‍ന്ന് ഐസോലേഷനില്‍ കഴിയുന്നതിനിടെ മൂക്കില്‍നിന്ന് രക്തം വന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അണുബാധ കണ്ടെത്തിയത്.
ഡല്‍ഹിയിലെ സര് ഗംഗാറാം ആശുപത്രിയിലാണ് സോണിയാ ഗാന്ധിയെ പ്രവേശിപ്പിച്ചതെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജയറാം രമേശ് പത്രക്കുറിപ്പില്‍ അറിയിച്ചു. ജൂണ്‍ രണ്ടിനാണ് സോണിയാ ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചത്.