വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഹജ്ജ് യാത്രക്കാര്‍ക്ക് മാസ്‌ക്കുകള്‍ നല്‍കി

വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഹജ്ജ് യാത്രക്കാര്‍ക്ക് മാസ്‌ക്കുകള്‍ നല്‍കി

ചാവക്കാട്: വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഹജ്ജ് യാത്രക്കാര്‍ക്ക് മാസ്‌ക്കുകള്‍ വിതരണം ചെയ്തു. ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ സംഘടിപ്പിച്ച ഹജ്ജിന് പോകുന്നവര്‍ക്കുള്ള യാത്രായയ്പ്പ് സംഗമത്തില്‍ വച്ച് വേള്‍ഡ് മലയാളി ഫെഡറേഷന്‍ ജില്ലാ കമ്മറ്റിയുടെ മാസ്‌ക്കുകള്‍ സാമൂഹിക പ്രവര്‍ത്തകന്‍ കരീം പന്നിത്തടം പ്രഭാഷകന്‍ ബഷീര്‍ ഫൈസി ദേശമംഗലത്തിന് നല്‍കി വിതരണോദ്ഘാടനം നിര്‍വഹിച്ചു. തെക്കരകത്ത് കരീം ഹാജി അധ്യക്ഷത വഹിച്ചു. സി.പി അബൂബക്കര്‍ ദാരിമി മുഖ്യപ്രഭാഷണം നടത്തി. ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ജനറല്‍ കണ്‍വീനര്‍ ടി.കെ അബ്ദുള്‍ സലാം, ദുബായ് കെ.എം.സി.സി തൃശൂര്‍ ജില്ലാ സെക്രട്ടറി മുഹമ്മദ് അക്ബര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ ഫൈസല്‍ കാനാമ്പുള്ളി, ഇസ്മായില്‍ റഹ്‌മാനി, റാഫി വലിയകത്ത്, പി.വി ഉമ്മര്‍ കുഞ്ഞി എന്നിവര്‍ പ്രസംഗിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *