വുഷു ചാമ്പ്യന്‍ഷിപ്പ് നടത്തി

കോഴിക്കോട്: 22-ാമത് ജില്ലാ സബ്ജൂനിയര്‍ ആണ്‍/പെണ്‍ കുട്ടികളുടെ വുഷു ചാമ്പ്യന്‍ഷിപ്പ് വി.കെ കൃഷ്ണമേനോന്‍ ഇന്‌ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്നു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.രാജഗോപാല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ വുഷു അസോസിയേഷന്‍ പ്രസിഡന്റ് എ.പി സൈതാലി അധ്യക്ഷത വഹിച്ചു. 14 ക്ലബുകളില്‍ നിന്നായി 140ലധികം മത്സരാര്‍ഥികള്‍ പങ്കെടുത്തു. ജില്ലാ വുഷു അസോസിയേഷന്‍ സെക്രട്ടറി ആരിഫ്.സി.പി സ്വാഗതമാശംസിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം ദില്‍ന, ഷഹീര്‍, റാഹില്‍
റഹ്മാന്‍.എ.കെ, അയ്യൂബ്.പി.കെ ആശംസകള്‍ നേര്‍ന്നു. പി.വി ശ്രീകാന്ത് നന്ദി പറഞ്ഞു. തൌലു വിഭാഗത്തില്‍ 53 പോയിന്റ് നേടി അരക്കിണര്‍ വുഷുക്ലബ് ഓവര്‍ഓള്‍ ചാമ്പ്യന്‍മാരായി. ഉമൈ വുഷു സെന്റര്‍ രണ്ടാം സ്ഥാനവും 37 പോയിന്റോടെ പാലാഴി വുഷു ക്ലബ് മൂന്നാം സ്ഥാനവും നേടി. സാന്‍ഷു വിഭാഗത്തില്‍ 57 പോയിന്റോടെ കുറ്റ്യാടി വുഷു ക്ലബ് ഒന്നാം സ്ഥാനവും 52 പോയിന്റോടെ അരക്കിണര്‍ വുഷു ക്ലബ് രണ്ടാം സ്ഥാനവും 22 പോയിന്റോടെ പാലാഴി വുഷു ക്ലബ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

Share

Leave a Reply

Your email address will not be published. Required fields are marked *