ലോക യോഗാ ദിനം: ആര്‍വിയോണ്‍സ് ‘ആരോഗ്യമാണ് അഭിമാനം’ ഞായറാഴ്ച

കോഴിക്കോട്: ലോക യോഗാ ദിനത്തോടനുബന്ധിച്ച് പ്രശസ്ത പവര്‍ യോഗ പഠന കേന്ദ്രം ആര്‍വിയോണ്‍സിന്റെ ആഭിമുഖ്യത്തില്‍ ‘ആരോഗ്യമാണ് അഭിമാനം’ പരിപാടി സംഘടിപ്പിക്കുന്നു.

ജൂണ്‍ 19ന് ഞായറാഴ്ച രാവിലെ ഏഴ് മുതല്‍ എട്ട് മണി വരെ സരോവരം ബയോ പാര്‍ക്കിലാണ് പരിപാടി. ആര്‍വിയോണ്‍സില്‍ പരിശീലനം നേടിയ 501 അംഗങ്ങളുടെ ഒരു മണിക്കൂര്‍ പ്രകടനമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. യോഗാ മാസ്റ്റര്‍ വി. രഞ്ജിത്ത് വളയനാട് ആര്‍വിയോണ്‍സ് നേതൃത്വം നല്‍കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഫോണ്‍: 8089 221 221, 8089 223 223 ബന്ധപ്പെടാവുന്നതാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *