കോഴിക്കോട്: റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ തിരിമറി തടയാന്‍ റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കുന്ന ഗോഡൗണുകളില്‍ സി.സി.ടി.വിയും റേഷന്‍ സാധനങ്ങള്‍ കയറ്റുന്ന വാഹനങ്ങളില്‍ ജി.പി.എസ് സംവിധാനവും അടിയന്തരമായി നടപ്പില്‍ വരുത്തണമെന്ന് ആള്‍ കേരളാ റീട്ടേയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
ബയോമെട്രിക് സംവിധാനത്തിലൂടെ കുറ്റമറ്റ രീതിയില്‍ റേഷന്‍ വിതരണം നടത്തിയിട്ടു പോലും മേഖലയിലെ അഴിമതിക്കും ആരോപണങ്ങള്‍ക്കും ശാശ്വത പരിഹാരം എന്ന നിലയിലാണ് ആള്‍ കേരളാ റീട്ടേയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ റേഷന്‍ ഭക്ഷ്യധാന്യ ഗോഡൗണുകളില്‍ സി.സി.ടി.വിയും വാഹനങ്ങളില്‍ ജി.പി.എസ് എന്നീ നിരീക്ഷണ സംവിധാനങ്ങല്‍ ഘടിപ്പിക്കുക എന്ന ആവശ്യം ഉന്നയിച്ചത്. ഇത് അംഗീകരിച്ച മുഖ്യമന്ത്രി റേഷന്‍ ഭക്ഷ്യധാന്യങ്ങളിലെ ചോര്‍ച്ചയും ഗുണമേന്മയും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി നിരീക്ഷണ സംവിധാനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മാര്‍ച്ച് മാസം 15ാം തിയ്യതി നിര്‍വഹിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ തിരിമറി നടത്തുന്ന ഉദ്യോസ്ഥരും കോണ്‍ട്രാക്ടര്‍മാരും ഇതിനു കൂട്ടുനില്‍ക്കുന്ന ഒരു വിഭാഗം തൊഴിലാളികളും ഈ സംവിധാനത്തെ അട്ടിമറിച്ചു നിശ്ചലമാക്കിയിരിക്കുകയാണ്.
ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലാക്കിയ ശേഷം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ റേഷന്‍ അഴിമതി നടക്കുന്നത് എന്‍.എസ്.എഫ് എ ഗോഡൗണ്‍ കേന്ദ്രീകരിച്ചാണ്. പലപ്പോഴും ഇത്തരം അഴിമതിയുടെ ഉറവിടം കണ്ടെത്താന്‍ ശ്രമിക്കുന്നതിന് പകരം ബന്ധപ്പെട്ടവര്‍ റേഷന്‍ വ്യാപാരികെള പഴിചാരി രക്ഷപ്പെടുകയാണ് ചെയ്യാറുള്ളത്. ഇതിന് പരിഹാരം കാണാന്‍ കേന്ദ്ര സര്‍ക്കാര്‍ ഭക്ഷ്യധാന്യ സംഭരണ കേന്ദ്രമായ ഫുഡ് കോര്‍പ്പറേഷനിലും താലൂക്ക് ഭക്ഷ്യധാന്യ സംഭരണ കേന്ദ്രങ്ങളായ (എന്‍.എസ്.എഫ്.എ) ഗോഡൗണുകളിലും നിരീക്ഷണ സംവിധാനങ്ങള്‍ എത്രയും വേഗത്തില്‍ നടപ്പാക്കണമെന്ന് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ: ജോണി നെല്ലൂര്‍, ജനറല്‍ സെക്രട്ടറി ടി.മുഹമ്മദാലി എന്നിവര്‍ ബന്ധപെട്ടവരോട് ആവശ്യപെട്ടു.