ബോബി ചെമ്മണ്ണൂരിന്റെ ജന്മദിനാഘോഷം തണല്‍ വീട്ടില്‍

ബോബി ചെമ്മണ്ണൂരിന്റെ ജന്മദിനാഘോഷം തണല്‍ വീട്ടില്‍

വരന്തരപ്പിള്ളി: ലോകസമാധാന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവ് ബോബി ചെമ്മണ്ണൂര്‍ തന്റെ ജന്മദിനാഘോഷം വരന്തരപ്പിള്ളി വടക്കുമുറി തണല്‍ വീട്ടില്‍ അന്തേവാസികളോടൊപ്പം ആഘോഷിച്ചു. കേക്ക് മുറിക്കുകയും ശേഷം  ഭക്ഷണം നല്‍കി ജന്മദിനം ആഘോഷിച്ചു. തുടര്‍ന്ന് നടന്ന ചടങ്ങില്‍ വച്ച് സാമൂഹിക പ്രവര്‍ത്തകന്‍ കരീം പന്നിത്തടം പൊന്നാടയണിയിച്ച് ആദരിച്ചു. തണല്‍ വീട് ആക്ടിങ് പ്രസിഡന്റ് പി.അബ്ദുള്‍ മജീദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.എ ബഷീര്‍, മാനേജര്‍ റുക്കിയാബി റഹീം, ഫൈസല്‍ ചീരന്‍, പി. ശാന്തി, സുധീര്‍ അസീസ് കുസാറ്റ്, എം. നൗഷാദ് എന്നിവര്‍ പ്രസംഗിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *