കോഴിക്കോട്: യു.കെ ആസ്ഥാനമായ ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് ബുക്ക് കീപ്പേഴ്‌സിന്റെ (ഐ.എ.ബി) ലോകത്തെ ഏറ്റവും മികച്ച സെന്ററിനുള്ള അംഗീകാരം വീണ്ടും ജി.ടെക്കിന് ലഭിച്ചതായി ജി.ടെക്ക് മാനേജ്‌മെന്റ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജൂണ്‍ 22ന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഫാബിന്‍ ഹാമില്‍ടണ്‍ യു.കെ എം.പിയുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ജി.ടെക്ക് ചെയര്‍മാന്‍ & മാനേജിങ് ഡയറക്ടര്‍ മെഹ്‌റൂഫ് മണലൊടി അവാര്‍ഡ് ഏറ്റുവാങ്ങും. തുടര്‍ച്ചയായ എട്ടാം തവണയാണ് ജി ടെക് ഈ അവാര്‍ഡിന് അഹര്‍ഹമാകുന്നത്.
അക്കൗണ്ടിങ് & മാനേജ്‌മെന്റ് വിഭാഗത്തിലെ ലോകത്തിലെ തന്നെ പ്രധാനപ്പെട്ട സര്‍ട്ടിഫിക്കേഷന്‍ ബോഡിയാണ് ഐ.എ.ബി. 21 വര്‍ഷങ്ങളായി ഐ.ടി വിദ്യാഭ്യാസരംഗത്തുള്ള ജി-ടെക്കിന്റെ DIFA (Diploma in indian & Foreign Accounting) എന്ന കോഴ്‌സിലൂടെയാണ് വിദ്യാര്‍ഥികള്‍ക്ക് ഐ.എ.ബിയുടെ സര്‍ട്ടിഫക്കേഷന്‍ ലഭ്യമാക്കുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ ജി-ടെക്ക് ജി.എം കെ.ബി നന്ദകുമാര്‍, എ.ജി.എം തുളസീധരന്‍പിള്ള, വൈസ് പ്രസിഡന്റ് ദീപക് പടിയത്ത്, മാര്‍ക്കറ്റിങ് മാനേജര്‍ അന്‍വര്‍ സാദിഖ് എന്നിവര്‍ സംസാരിച്ചു.