ചങ്ങമ്പുഴ കവിതാ പുരസ്‌കാരം ശ്രീജിനി സജിത്തിന്

ചങ്ങമ്പുഴ കവിതാ പുരസ്‌കാരം ശ്രീജിനി സജിത്തിന്

കണ്ണൂര്‍: പ്രശസ്ത കവി ചങ്ങമ്പുഴ കൃഷ്ണപ്പിള്ളയുടെ സ്മരണാര്‍ഥം ഉത്തര കേരള കവിത സാഹിത്യവേദി ഏര്‍പ്പെടുത്തിയ ചങ്ങമ്പുഴ കവിതാ പുരസ്‌കാരത്തിന് ശ്രീജിനി സജിത്ത് അര്‍ഹയായി. ‘നൊമ്പരപ്പൂവ്’ എന്ന കവിതാസമാഹാരമാണ് ശ്രീജിനി സജിത്തിനെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. 10,001 രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം ജൂണ്‍ 26ന് വൈകീട്ട് മൂന്നിന് കണ്ണൂര്‍ സേവാഭാരതി ഹാളില്‍ നടക്കുന്ന ചങ്ങമ്പുഴ അനുസ്മരണ സാഹിത്യ സമ്മേളനത്തില്‍വച്ച് കേരള സിഡ്‌കോ ചെയര്‍മാന്‍ സി.പി മുരളി സമ്മാനിക്കും. സാഹിത്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. കണ്ണൂര്‍ പരിയാരം ഗവ.ആയുര്‍വേദ മെഡിക്കല്‍ കോളേജ് ആശുപത്രി നഴ്‌സിങ് അസിസ്റ്റന്റായ ശ്രീജിനി സജിത്ത് കോഴിക്കോട് ജില്ലയിലെ അത്തോളി കൊളത്തൂര്‍ സ്വദേശിനിയാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *