കോഴിക്കോട്: പത്തനാപുരം ഗാന്ധിഭവന്റെ രത്‌നശ്രീ പുരസ്‌കാരത്തിന് ഗോകുലം ഗോപാലന്‍ തിരഞ്ഞെടുക്കപ്പെട്ടു. നാളെ രാവിലെ 10ന് ഗാന്ധിഭവനില്‍ നടക്കുന്ന സമ്മേളനത്തില്‍വച്ച് പുരസ്‌കാരം സമ്മാനിക്കും. ജീവകാരുണ്യ-ആരോഗ്യ-സാംസ്‌കാരിക മേഖലയിലെ സേവനങ്ങള്‍ വിലയിരുത്തിയാണ് ഗോകുലം ഗോപാലനെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്.