കോഴിക്കോട്: ബിരുദധാരികള്‍ക്ക് ജില്ലാ ഭരണകൂടത്തോടൊപ്പം വിവിധ വികസന, സാമൂഹികക്ഷേമ പദ്ധതികളില്‍ പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുന്ന കലക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. കംപാഷണേറ്റ് കോഴിക്കോട് പദ്ധതിയുടെ ഭാഗമായി 2015 ജൂലൈയില്‍ തുടക്കമിട്ട പദ്ധതിയില്‍ ഇതിനകം 22 ലധികം ബാച്ചുകളിലായി 400 ലേറെ പേര്‍ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കി. നാലുമാസമാണ് കാലാവധി. രണ്ടുഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. അപേക്ഷകളില്‍നിന്ന് പ്രാഥമികഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ തുടര്‍ന്ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. പുതിയ ബാച്ച് ജൂലൈ ആദ്യവാരം ആരംഭിക്കും. ഇന്റേണ്‍ഷിപ്പിന്റെ ഭാഗമാകാന്‍ താത്പര്യമുള്ളവര്‍ ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് വെബ്സൈറ്റ് സന്ദര്‍ശിച്ച് പ്രോഗ്രാം സംബന്ധിച്ച വിശദാംശങ്ങള്‍ വായിച്ച് മനസിലാക്കിയതിന് ശേഷം ഓണ്‍ലൈന്‍ അപേക്ഷ പൂരിപ്പിച്ച് നല്‍കുക. വിശദ വിവരങ്ങള്‍ക്ക് ജില്ലാ കലക്ടറുടെ ഔദ്യോഗിക സാമൂഹമാധ്യമ പേജുകള്‍ സന്ദര്‍ശിക്കുകയോ 9847764000, 04952370200 എന്നീ നമ്പരുകളില്‍ വിളിക്കുകയോ [email protected] എന്ന ഇ-മെയിലില്‍ ബന്ധപ്പെടുകയോ ചെയ്യാം.