ന്യൂഡല്‍ഹി: ഹ്രസ്വകാലാടിസ്ഥാനത്തില്‍ യുവാക്കളെ സൈന്യത്തില്‍ നിയമിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയായ ‘അഗ്നിപഥി’നെതിരേ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സായുധ സേനയിലേക്കുള്ള നിയമനത്തെ ബി.ജെ.പി എന്തിനാണ് പരീക്ഷണശാലയാക്കി മാറ്റുന്നതെന്ന് പ്രിയങ്ക ചോദിച്ചു.
” സൈന്യത്തിലേക്കുള്ള റിക്രൂട്ട്‌മെന്റിനെ ബി.ജെ.പി സര്‍ക്കാര്‍ ഒരു ഭാരമായാണോ കാണുന്നത്. സൈനികര്‍ വര്‍ഷങ്ങളായി രാജ്യത്തെ സേവിക്കുകയാണ്” – പ്രിയങ്കഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
കരാറടിസ്ഥാനത്തില്‍ നാല് വര്‍ഷത്തേക്ക് കര, നാവിക, വ്യോമ സേനാ വിഭാഗങ്ങളില്‍ റിക്രൂട്ട്‌മെന്റ് നടത്തുന്ന പദ്ധതിയാണ് അഗ്നിപഥ്. നാല് വര്‍ഷത്തെ സേവനത്തിന് ശേഷം ഇവരില്‍ 25 ശതമാനത്തിന് മാത്രം സൈന്യത്തില്‍ തുടരാം. ബാക്കിയുള്ളവര്‍ക്ക് പിരിയുമ്പോള്‍ 10 ലക്ഷം മുതല്‍ 12 ലക്ഷം രൂപ വരെ നല്‍കും. ഇവര്‍ക്ക് പെന്‍ഷന്‍ ഉണ്ടാവില്ല. പദ്ധതിക്കെതിരേ നേരത്തെയും വിമര്‍ശനമുയര്‍ന്നിരുന്നു.
भाजपा सरकार सेना भर्ती को अपनी प्रयोगशाला क्यों बना रही है? सैनिकों की लंबी नौकरी सरकार को बोझ लग रही है?
युवा कह रहे हैं कि ये 4 साला नियम छलावा है। हमारे पूर्व सैनिक भी इससे असहमत हैं।
सेना भर्ती से जुड़े संवेदनशील मसले पर न कोई चर्चा, न कोई गंभीर सोच-विचार।
बस मनमानी? pic.twitter.com/nNn83Cq0sq— Priyanka Gandhi Vadra (@priyankagandhi) June 15, 2022