കോഴിക്കോട്: വനിതകള്‍ക്ക് മാത്രമായി ആരംഭിക്കുന്ന ഷി ആയുര്‍വേദ ആശുപത്രിയുടെ ഉദ്ഘാടനം നാളെ (17/6/22) രാവിലെ ഒന്‍പത് മണിക്ക് മേയര്‍ ബീന ഫിലിപ്പ് നിര്‍വഹിക്കുമെന്ന് ഡോ: സൈനത്തല് സ്റിഫയും മുരളീധരന് ഗുരുക്കളും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സ്ത്രീസംബന്ധമായ എല്ലാ അസുഖങ്ങളും പഞ്ചകര്‍മചികിത്സ, ധാര, നസ്യം, കിഴി, നവരക്കിഴി, ഉഴിച്ചില്‍, വസ്തി, പിഴിച്ചില്‍, അഗ്നികര്‍മ ചികിത്സ, മര്‍മചികിത്സയും ഇവിടെ ലഭ്യമാണ്. ഉദ്ഘാടനദിവസം പങ്കെടുക്കുന്ന എല്ലാ വനിതകള്‍ക്കും ഡിസ്കൗണ്ട് കൂപ്പണ്‍ നല്‍കും. ചേവായൂര്‍ പ്രസന്റേഷന് സ്കൂളിനടുത്താണ് ഷി ആയുര്‍വേദ ആശുപത്രി. കോഴിക്കോട്ടെ ആദ്യസംരഭമാണിതെന്നവര് കൂട്ടിച്ചേര്‍ത്തു.