മറ്റുള്ളവരുടെ വീഴ്ചകളില്‍ മലയാളി ആനന്ദം കണ്ടെത്തുന്നു: വി.ആര്‍ സുധീഷ്

മറ്റുള്ളവരുടെ വീഴ്ചകളില്‍ മലയാളി ആനന്ദം കണ്ടെത്തുന്നു: വി.ആര്‍ സുധീഷ്

  • വലിയേടത്ത് ശശി അനുസ്മരണം നടത്തി

കോഴിക്കോട്: വലിയേടത്ത് ശശി അനുസ്മരണ സമിതിയുടെയും ദേശീയ ബാലതരംഗത്തിന്റെയും ആഭിമുഖ്യത്തില്‍ വലിയേടത്ത് ശശി അനുസ്മരണം സംഘടിപ്പിച്ചു. സാഹിത്യകാരന്‍ വി.ആര്‍ സുധീഷ് ഉദ്ഘാടനം ചെയ്തു. മനുഷ്യന്റെ സര്‍ഗാത്മകതയിലാണ് ലോകം പുലരുന്നതെന്നും ഹിംസാത്മകമായ കാര്യങ്ങളില്‍ ആനന്ദം കൊള്ളുന്ന പ്രവണത സമൂഹത്തില്‍ വളര്‍ന്നുവരുന്നത് അനലഭിഷണീയമാണെന്ന് അദ്ദേഹം പറഞ്ഞു. മറ്റുള്ളവരുടെ വീഴ്ചകളില്‍ ആനന്ദിക്കുന്ന മനോഭാവവും ആപത്താണ്. ജീവകാരുണ്യ പ്രവര്‍ത്തനമേഖലകളില്‍ നല്ല ഇടപെടലുകളുണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രസിഡന്റ് ജഗത്മയന്‍ ചന്ദ്രപുരി അധ്യക്ഷത വഹിച്ചു. മലയാള മനോരമ മുന്‍ അസി. എഡിറ്റര്‍ കെ.എഫ് ജോര്‍ജ് മുഖ്യപ്രഭാഷണവും വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണ വിതരണവും നിര്‍വഹിച്ചു.
ഗിരീഷ് ആമ്പ്ര, പീപ്പിള്‍സ് റിവ്യൂ ചീഫ് എഡിറ്റര്‍ പി.ടി നിസാര്‍, പി. അനില്‍ ബാബു, ടി.പി റെനില്‍ കുമാര്‍ പ്രസംഗിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *