ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,213 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഫെബ്രുവരിക്ക് ശേഷം ആദ്യമായാണ് കേസുകളുടെ എണ്ണം 10,000 കടക്കുന്നത്. 2.35 ശതമാനമാണ് ടി.പി.ആര്‍ നിരക്ക്.
8,8822 പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. 38.4 ശതമാനം വര്‍ധനവാണ് ഒരു ദിവസം കൊണ്ട് രേഖപ്പെടുത്തിയിരിക്കുന്നത്.