കോഴിക്കോട്: എസ്.എസ്.എല്‍.സിക്ക് വിജയം നേടിയ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പ്ലസ്‌വണ്‍ അഡ്മിഷന്‍ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷവും ഈ വിഷയം രൂക്ഷമായിരുന്നു. ഈ വര്‍ഷം അന്‍പതിനായിരം വിദ്യാര്‍ഥികള്‍ പുറത്തു നില്‍ക്കേണ്ട അവസ്ഥയാണ്. തെക്കന്‍ ജില്ലകളില്‍ സീറ്റുകള്‍ അധികമായിരിക്കുമ്പോള്‍ മലബാറില്‍ സൗകര്യങ്ങളൊരുക്കുന്നതില്‍ സര്‍ക്കാര്‍ വിമുഖത കാണിക്കുകയാണ്. പ്രശ്‌നപരിഹാരമുണ്ടായില്ലെങ്കില്‍ പ്രക്ഷോഭ പരിപാടികള്‍ ആവിഷ്‌കരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. ജനറല്‍ സെക്രട്ടറി കെ.കെ അഷ്‌റഫ്, സെക്രട്ടേറിയേറ്റംഗം സയ്യിദ് ഉമര്‍തങ്ങള്‍, ജില്ലാ പ്രസിഡന്റ് മുനീബ് പേരാമ്പ്ര, സെക്രട്ടറിമാരായ ആയിശ, മുസ്അബ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.